ആലപ്പുഴ: കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ അധ്യാപകരായ വി. ജിയോവീസും എം.എൻ. ഡാനിയേലും കുട്ടികളും ചേർന്ന് തയാറാക്കിയ 12 അടി ഉയരമുള്ള വേൾഡ് കപ്പ് മോഡൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അനാച്ഛാദനം ചെയ്തു. അതോടൊപ്പം രണ്ടാഴ്ചയായി ഫിഫ വേൾഡ് കപ്പ് മോഡലിൽ സ്കൂളിൽ നടന്നു വരുന്ന മൈക്കളേലിയൻ സോക്കർ കപ്പ് വിജയികളായ അർജന്റീന ടീമിനുള്ള ട്രോഫിയും വിതരണം ചെയ്തു. തുടർന്ന് വേൾഡ് കപ്പ് മോഡലിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകരെ ആദരിച്ചു.
പരിപാടിയിൽ പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, സെന്റ് മൈക്കിൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന തോമസ്, പിടിഎ പ്രസിഡന്റ് ജോൺ അഗസ്റ്റിൻ, ട്രസ്റ്റിമാരായ സിബി തച്ചാറ, സോജിമോൻ, അധ്യാപകരായ അനീഷ് ബി. നായർ, എൽ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.